ഇന്ന് ദുര്‍ഗാഷ്ടമി; പൂജവെക്കേണ്ടതും പൂജയെടുക്കേണ്ടതും എപ്പോള്‍, എങ്ങിനെ.??……

ഇന്ന് ദുര്‍ഗ്ഗാഷ്ടമി.നവരാത്രിക്കാലത്ത് ദുര്‍ഗ്ഗക്കായി സമര്‍പ്പിതമായ ദിവസം. സകലതും പരാശക്തിക്കുമുമ്പില്‍ കാണിക്ക വെക്കുന്ന ദിനമാണിന്ന്. നവരാത്രി മഹോത്സവത്തിന്റെ ആഘോഷചടങ്ങുകള്‍ അവസാന ദിവസത്തിലേയ്ക്ക് കടക്കുകയാണ്. വിശ്വാസികള്‍ വൃതശുദ്ധിയോടെ സരസ്വതി ദേവിയെ വണങ്ങിയ ദിവസങ്ങളാണ് കടന്നുപോയത്. ഒന്‍പത് ദിവസത്തെ പ്രാര്‍ഥനകളും വൃതവും അനുഷ്ഠിച്ച ശേഷം വിദ്യാര്‍ഥികള്‍ സരസ്വതി കടാക്ഷത്തിനായി കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 22 ഞായറാഴ്ചയാണ് ദുര്‍ഗാഷ്ടമി. ദുര്‍ഗാഷ്ടമി ദിവസമാണ് പാഠപുസ്തകങ്ങള്‍ എല്ലാം പൂജ വച്ച് വിദ്യാര്‍ഥികള്‍ സരസ്വതി ദേവിയുടെ അനുഗ്രഹം തേടുന്നത്. ദുര്‍ഗാഷ്ടമി നാളില്‍ തൊഴിലാളികള്‍ പണിയായുധങ്ങളും, കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ പേനയും, നര്‍ത്തകി ചിലങ്കയും, കുട്ടികള്‍ പാഠപുസ്തകങ്ങളും സിനിമാ സംവിധായകന്‍ ക്യാമറയും ആദികാരണിയ്ക്ക് മുന്‍പില്‍ അടിയറ വയ്ക്കുന്നു. വൈകിട്ട് 5.14 മുതല്‍ 7.38 വരെയാണ് പൂജ വയ്ക്കുന്നതിനുള്ള മുഹൂര്‍ത്തം. സാധാരണ ഗതിയില്‍ ക്ഷേത്രങ്ങളിലാണ് പൂജ വെക്കുക. എന്നാല്‍ സ്വന്തം വീട്ടിലും പൂജ വെക്കാവുന്നതാണ്.വീട്ടില്‍ പൂജ വെക്കുമ്പോള്‍ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയിലോ വേണം വെക്കാന്‍. പാഠപുസ്തകവും വിശിഷ്ട ഗ്രന്ഥങ്ങളും അടക്കമുള്ളവ ഇത്തരത്തില്‍ പൂജവയ്ക്കും. താനുമായി ബന്ധപ്പെട്ട തൊഴിലിന്റെ അധിഷ്ഠാന ദേവതയാണ് സരസ്വതി എന്ന സങ്കല്‍പ്പത്തോടെ വിജയദശമി നാളില്‍, ഓരോ വ്യക്തിയും ഒരു കുട്ടി വിദ്യാരംഭം നടത്തുന്ന അതേ സരളമനസ്സോടെ വീണ്ടുമെല്ലാം ആരംഭിക്കുന്ന ദിവസം കൂടിയാണിത്.
മഹാനവമി ദിവസമായ നാളെ തിങ്കളാഴ്ച ഈ പാഠപുസ്തകവും വിശിഷ്ട ഗ്രന്ഥങ്ങളും ഉള്‍പ്പെടെയുള്ളവയ്ക്ക് മുന്നില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. വിജയദശമി ദിവസമായ ഒകടോബര്‍ 24 ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ തന്നെ വിദ്യാരംഭത്തിനും പൂജയെടുപ്പിനും സമയം. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളില്‍ അടക്കം സമയം ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിലാണ് ഈ വര്‍ഷത്തെ നവരാത്രി ആഘോഷത്തിന്റെ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page