കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ യുവാവിനെ ആറു വര്‍ഷത്തെ തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ അഞ്ചു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.
ബേക്കല്‍ മൗവ്വല്‍ സ്വദേശി ഷെയ്ഖ് മുഹമ്മദ് സാഹിദി(22)നെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും പോക്സോ പ്രകാരവും ഹൊസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ശിക്ഷിച്ചത്. 2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 കാരിയാണ് പീഡനത്തിന് ഇരയായത്. കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് എസ്.ഐ കെ.വി.രാജീവനാണ്. പ്രൊസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രൊസിക്യുട്ടര്‍ എ.ഗംഗാധരന്‍ ഹാജരായി.
