കാസര്‍കോട്: സ്‌കൂളില്‍ ഉണ്ടായ നിസാര പ്രശ്നത്തിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ വച്ച് ആക്രമിച്ചു. സംഭവത്തില്‍ 12 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ബേളയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പരാതിക്കാരന്‍. ക്ലാസില്‍ ഉണ്ടായ ബഹളം സംബന്ധിച്ച് സ്‌കൂളില്‍ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വൈകുന്നേരം വീട്ടിലേയ്ക്ക് പോകാനായി ബസിനു കാത്തിരിക്കുന്നതിനിടയില്‍ പ്ലസ്ടുവിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കു കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.