മഞ്ചേശ്വരം: ഷാര്‍ജ കെ.എം.സിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പിബി അബ്ദുല്‍ റസാഖ് സ്മാരക ചികില്‍സാ സഹായം വിതരണം ചെയ്തു. അബ്ദുല്‍ റസാഖിന്റെ ഓര്‍മ ദിനത്തോടനുബന്ധിച്ച് മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണ സംഗമത്തിലാണ് ധനസഹായം വിതരണം ചെയ്തത്. മുസ്ലീംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി തുക ഏറ്റുമവാങ്ങി. അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. എ.കെ ആരിഫ്, എംകെ.എം അഷറഫ് എം.എല്‍.എ, ലീഗ് ഭാരവാഹികളായ ടി.എ മൂസ, എം.വി യൂസഫ് ഹാജി, എം അബ്ബാസ്, അയൂബ് ഉറുമി, മുംതാസ് സമീറ, അബ്ദുല്ല മുഗു, അന്‍സാര്‍ വോര്‍ക്കാടി, യു.കെ സൈഫുള്ള തങ്ങള്‍ പ്രസംഗിച്ചു.
