കാസര്‍കോട്: ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ കാര്‍ പാര്‍ക്കു ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എസ്പിയോട് തട്ടിക്കയറി യുവാവ്. കാക്കിയിട്ടാല്‍ പോയി പണി നോക്കണം എന്നാക്രോശിച്ചാണ് ബേവിഞ്ച സ്വദേശി മാഹിന്‍ പൊലിസിനെതിരെ തിരിഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം വിദ്യാനഗര്‍ മായിപ്പാടി റോഡ് ജംഗ്ഷനിലാണ് സംഭവം. ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റേണ്ട സ്ഥലത്ത് നിര്‍ത്തിയിട്ട കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലിസ് കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡി.വൈ.എസ്.പി പികെ.സുധാകരനോട് തട്ടിക്കയറി കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയായിരുന്നു. യുവാവിനെതിരെ കേരള പൊലീസ് ആക്ട് 117-ഇ പ്രകാരം കേസെടുത്തു അറസ്റ്റു ചെയ്തതായി ടൗണ്‍ പൊലീസ് പറഞ്ഞു. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
