കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുയുവാക്കള്‍ 20 ഗ്രാം എംഡി.എം.എയുമായി കര്‍ണാടക മടിക്കേരി പൊലിസ് പിടിയിലായി. കാഞ്ഞങ്ങാട് പാറപ്പള്ളി അമ്പലത്തറ സ്വദേശികളായ ടി.എം അമീര്‍(28), മുഹമ്മദ് ഷബീര്‍(30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ട് മടിക്കേരി കുശാല്‍ നഗറിലെ കമാലു ഗേറ്റിന് സമീപം നടന്ന വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.