കാഞ്ഞങ്ങാട്: യാത്രക്കാരനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. പടന്നക്കാട്, കരുവാളം സ്വദേശി നാസറിനെ(24)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ കരുവളം സ്വദേശി ശ്രീഹരി ഒളിവിലാണ്. ഈ മാസം 14ന് രാത്രി 10.45 ന് പടന്നക്കാട്, അനന്തംപള്ള കരുവളം ഇ.എം.എസ് റോഡിലെ മിസ്രിയ മന്‍സിലിലെ സി.എച്ച് ഹനീഫ(52)യെ ആക്രമിച്ച് പ്രതികള്‍ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ശ്രീഹരി കൈകൊണ്ട് തള്ളിയിടുകയും നാസര്‍ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. 5000 രൂപ ആവശ്യപ്പെട്ടതായും ഹനീഫ പറഞ്ഞു. കവര്‍ച്ച നടത്തിയതിനും ആക്രമിച്ചതിനുമാണ് അറസ്റ്റ്. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
