കൊച്ചി: പെരുമ്പാവൂരിൽ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.ഒഡീഷ സ്വദേശി സിമാചല്‍ ബിഷോയിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മറ്റ് കുട്ടികള്‍ ബഹളം വച്ചതോട നാട്ടുകാര്‍ ഓടിയെത്തുകയും ഒഡീഷ സ്വദേശിയെ പിടികൂടുകയായിരുന്നു.പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തു.
