ജില്ലയുടെ പേരുണ്ടായ കാഞ്ഞിരമരത്തെ ഔദ്യോഗിക വൃക്ഷമാക്കി;പക്ഷിയായി വെള്ളവയറൻ കടൽപരുന്ത്; ഇതിന് പുറമെ സ്വന്തം ജീവിയും പുഷ്പവും ഉള്ള ജില്ലയായി കാസർകോട്

കാസര്‍കോട്:  കാസർകോട് ജില്ലയ്ക്ക് ഇനി സ്വന്തം പുഷ്പവും പക്ഷിയും വൃക്ഷവും. ജില്ലാ പഞ്ചായത്തിന്‍റെ  ആഭിമുഖ്യത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ‍ വൃക്ഷവും, പക്ഷിയും, ജില്ലാ ജീവിയും സംബന്ധിച്ച പ്രഖ്യാപനം രാജ്യത്ത് തന്നെ ഇതാദ്യമായാണെന്ന് അധികൃതര്‍ വ്യക്തമാക്കി.കാഞ്ഞിരമാണ്  കാസർകോടിന്‍റെ  ഔദ്യോഗിക വൃക്ഷം. വെള്ളവയറൻ കടൽപ്പരുന്തിനെ ജില്ലാ പക്ഷിയായും പാലപ്പൂവന്‍ ആമയെ ജില്ലാ ജീവിയായും പ്രഖ്യാപിച്ചു. പെരിയ പോളത്താളിയാണ് ജില്ലാ പുഷ്പം.കാഞ്ഞിരം എന്നർത്ഥമുള്ള കാസറ എന്ന വാക്കില്‍ നിന്നാണ് കാസർകോട് എന്ന സ്ഥലനാമം ഉണ്ടായത്. അത് കണക്കിലെടുത്താണ് കാഞ്ഞിരത്തെ   ജില്ലാ വൃക്ഷമാക്കിയത്. ഇന്ത്യയിലെ അപൂർവ്വമായ. മൃദുലമായ പുറന്തോടുള്ള ഭീമനാമയാണ് പാലപ്പൂവൻ. വംശനാശ ഭീഷണി നേരിടുന്ന ചുവന്ന പട്ടികയിൽ ഉൾപ്പെടുന്ന ശുദ്ധജല ആമവർഗമാണിത്. കാസർകോട് പാണ്ടിക്കണ്ടത്ത് ഇവയുടെ പ്രജനന കേന്ദ്രം.മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള 150 കിലോമീറ്റർ പ്രദേശത്ത് മാത്രമാണ് വെള്ളവയറൻ കടൽപ്പരുന്തുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിന്‍റെ  ഒന്നാം പട്ടികയിലുള്ള പക്ഷി.ഉത്തരമലബാറിലെ ചെങ്കൽ കുന്നുകളിൽ നിന്നുൽഭവിക്കുന്ന അരുവികളിൽ മാത്രം കാണുന്ന അപൂർവ സസ്യമാണ് പെരിയ പാളത്താളി. ചുവപ്പ് കലർന്ന വെളുപ്പ് നിറമാണ്പൂക്കൾക്ക്.  ഇവയെ ആദ്യമായി കണ്ടെത്തിയത് കാസർകോട്ടെ പെരിയയിൽലാണ്. ജില്ലാ പഞ്ചായത്തിന്‍റേയും ജൈവ വൈവിധ്യ പരിപാലന സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയുടെ സ്വന്തം പൂവിനേയും പക്ഷിയേയുമെല്ലാം പ്രഖ്യാപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page