വാഷിംഗ്ടണ്‍ ഡിസി: പലസ്തീനിയന്‍ പൗരത്വത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആറു വയസുകാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാവിനും പരിക്കേറ്റു. 26 പ്രാവശ്യമാണ് കുട്ടിക്ക് കുത്തേറ്റത്. കുട്ടിയുടെ മാതാവിന്റെ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. പ്രതി ജോസഫ് സ്യൂബയെ പൊലീസ് അറസ്റ്റ് ചെയ്തു. 32 കാരിയായ കുട്ടിയുടെ മാതാവ് തലനാരിഴയ്ക്കാണ് അക്രമിയില്‍ നിന്നും രക്ഷപെട്ടത്. മാതാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച പുലര്‍ച്ചെ ചിക്കാഗോയിലാണ് സംഭവം. രണ്ടുപേരും മുസ്ലീം മതവിശ്വാസികളായതിനാലാണ് ക്രൂരമായ ആക്രമണത്തിന് ഇരയാകേണ്ടിവന്നതെന്നാണ് വിവരം. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷമാണ് പ്രതിയ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കുട്ടിയുടെ മാതാവിന്റെയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ (CAIR) ചിക്കാഗോ ഓഫീസ് കുട്ടിയെ പലസ്തീനിയന്‍-അമേരിക്കന്‍ എന്നാണ് വിശേഷിപ്പിച്ചത്.
