കാസര്‍കോട്: ബാറിന്റെ മുന്നില്‍ സമാന്തരമായി കൊച്ചു ബാറാക്കി കടയില്‍ മദ്യ വില്‍പന നടത്തുകയായിരുന്ന യുവാവിനെ എക്‌സൈസ് കയ്യോടെ പൊക്കി. നെല്ലിക്കുന്ന് സ്വദേശി എല്‍ രജനീഷി(35)നെയാണ് മദ്യം സഹിതം പിടികൂടിയത്. പരാതിയെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. നെല്ലിക്കുന്ന് ബീച്ച് റോഡിലെ ജെ.കെ ബാറിന് മുന്നിലെ കടയിലാണ് മദ്യം വില്‍പ്പന നടത്തിവരുന്നത്. കടയില്‍ വെച്ച് ആളുകള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പെഗ് അടിസ്ഥാനത്തിലാണ് യുവാവ് വില്‍പന നടത്തിയിരുന്നത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍ രാജീവന്‍ എ.വി, സി.ഇ.ഒ മാരായ മുരളിധരന്‍ എം, അതുല്‍ ടി.വി, വനിത സി.ഇ.ഒ ധന്യ ടി.വി എന്നിവരും പങ്കെടുത്തു. അബ്കാരി കേസെടുത്ത് അറസ്റ്റുചെയ്ത പ്രതിയെ ഹൊസ്ദുര്‍ഗ്ഗ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
