കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. കോഴിക്കോട് ചെക്യാട് കണ്ടിവാതുക്കൽ മേരിയുടെ വീടിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.മിന്നലിന്റെ ആഘാതമേറ്റ മേരിയും, മകൻ പ്രിൻസും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. ടി വി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്. അയൽ വീട്ടുകാർക്കും മിന്നലേറ്റു. സമീപത്തെ ട്രാൻസ്ഫോമറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലകൾ ഒഴികെ 12 ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്.തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുനത്. തിരുവനന്തപുരത്ത് 500 ലേറെ പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
