തിരുവനന്തപുരം: തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടർന്ന് ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി റെയിൽവേ.കനത്ത മഴയിൽ കൊച്ചുവേളിയിലെ പിറ്റ് ലൈനിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രയിൻ നമ്പർ 12625 തിരുവനന്തപുരം ന്യൂഡൽഹി കേരളാ എക്സ്പ്രസ്സിന്‍റെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.ഉച്ചക്ക് 12:30 ന് പുറപ്പെടേണ്ടിയിരുന്ന കേരളാ എക്സ്പ്രസ്സ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. വൈകിട്ട് 7.35 ന് ആയിരിക്കും കേരളാ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മറ്റു ട്രയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്.
