കണ്ണൂർ: കുപ്രസിദ്ധ മോഷ്ടാവ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഖലീൽ ക്വാർട്ടേഴ്സിലെ കൊപ്പന പറമ്പിൽ സിദ്ദിഖ്(32)അറസ്റ്റിൽ.ഇന്ന് പുലർച്ചെ പാപ്പിനിശ്ശേരിയിൽ വച്ച് വളപട്ടണം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 14 ന് രാത്രി പാപ്പിനിശ്ശേരി ചുങ്കത്തെ കട കുത്തിതുറന്ന് 3 ഇലക്ട്രിക് മോട്ടോറുകളും അനുബന്ധ സാധനങ്ങളും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വിവിധ ജില്ലകളിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും കേസുകളുണ്ടെന്ന് പൊലീസ് പൊറഞ്ഞു
