കാസർകോട്: വീട്ടമ്മയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് എരവിൽ സ്വദേശിനി സി അനിത(54)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടർന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ 9 മണി മുതൽ ഗ്രാമവേദി ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടു പോകും. സംസ്ക്കാര ചടങ്ങ് 10.30 ന്. അതേസമയം മരണ കാരണം വ്യക്തമല്ല. കടബാധ്യത ഉണ്ടായതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു. പരേതനായ കുഞ്ഞിരാമൻ്റെയും ദേവകിയുടേയും മകളാണ്.മകൻ: ജിതിൻബാബു (മലേഷ്യ)സഹോദരങ്ങൾ:സുലേഖ (കൂക്കാനം), രാജീവൻ (കെ.എസ്.ഇ.ബി. പിലിക്കോട്), രാജേഷ്, മഹേഷ് (മലേഷ്യ)
