ഇസ്രായേലിൽ കുടുങ്ങിയവരെ തിരികെ എത്തിച്ചു തുടങ്ങി; ഓപ്പറേഷൻ അജയിൽ ആദ്യം എത്തിയത് 230 പേർ

ന്യൂഡൽഹി:ഇസ്രയേലില്‍ നിന്ന് ഭാരതീയരെ തിരികെ എത്തിക്കുന്ന ‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി ആദ്യ വിമാനം ദില്ലിയിലെത്തി.9 മലയാളികള്‍ ഉള്‍പ്പെടെ 230 പേരാണ് സംഘത്തിലുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു.ഇസ്രയേലില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും  എത്തിക്കുന്നത്.

മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിമാനത്താവളത്തിൽ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പർ

011 23747079.

ആറായിരത്തോളം മലയാളികളടക്കം 18000 ഇന്ത്യൻ പൗരന്മാർ ഇസ്രായേലിൽ ഉണ്ടെന്നാണ് കണക്ക്. ഗുജറാത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് കുടിയേറിയ ഇന്ത്യൻ വംശജരും ഇസ്രായേലിൽ ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page