ഉംറ വിസ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌; ലക്ഷങ്ങൾ വാങ്ങി യുവാവ്‌ മുങ്ങി; പാസ്പോർട്ടുകളും തട്ടിയെടുത്തു

കാസർകോട്: ഉംറ വിസ വാഗ്‌ദാനം ചെയ്‌ത്‌ നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ യുവാവ്‌ മുങ്ങി. സംഭവത്തില്‍ പണം നഷ്‌ടമായ നീലേശ്വരം പരപ്പ ക്ലായിക്കോട്ടെ ജമീലയുടെ പരാതിയില്‍ ക്ലായിക്കോട്ടെ അബ്‌ദുല്‍ റൗഫിനെതിരെ വെള്ളരിക്കുണ്ട്‌ പൊലീസ്‌ കേസെടുത്തു. ജമീലയ്‌ക്ക്‌ 80,000 രൂപയാണ്‌ നഷ്‌ടമായത്‌.സമാന രീതിയില്‍ അബ്‌ദുല്‍ റൗഫ്‌ നിരവധി പേരില്‍ ഉംറ വിസ വാഗ്‌ദാനം ചെയ്‌ത്‌ എണ്‍പതിനായിരം രൂപ മുതല്‍ ലക്ഷം രൂപ വരെ വാങ്ങിയിരുന്നു. പണം വാങ്ങിയവരോട്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തണമെന്നു ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്‌ പണം നല്‍കിയവരെല്ലാം യാത്രയ്‌ക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വിമാനതാവളത്തിലെത്തി. അബ്‌ദുല്‍ റൗഫിനെ കാണാത്തതിനെ തുടര്‍ന്ന്‌ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. സ്വിച്ച്‌ ഓഫാണെന്നായിരുന്നു മറുപടി. ഇതോടെയാണ്‌ കബളിപ്പിക്കപ്പെട്ടതാണെന്ന കാര്യം പണം നല്‍കിയവര്‍ക്കുണ്ടായത്‌. നാട്ടില്‍ തിരിച്ചെത്തിയതിനുശേഷമാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. പണം നല്‍കിയ 14 പേരുടെ പാസ്‌പോര്‍ട്ടുമായാണ്‌  അബ്‌ദുല്‍ റൗഫ്‌  മുങ്ങിയത്. ഇയാളെ കണ്ടെത്താന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page