ഗാസ: ഗാസാ അതിര്‍ത്തിയില്‍ നാല് ദിവസത്തെ വ്യോമാക്രമണത്തിന് ശേഷം ഹമാസിനെതിരെ കര ആക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രതിരോധസേന ഒരുങ്ങി. പാലസ്തീനെതിരെയുള്ള കരയുദ്ധ ആക്രമണത്തിനായി മൂന്നുലക്ഷത്തോളം സൈനീകരെയാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. റസര്‍വ്ഡ് സൈനീകരും, പീരങ്കിപ്പടകളും യുദ്ധരംഗത്തുണ്ടെന്ന് ഇസ്രായേലി എയര്‍ഫേഴ്‌സ് വക്താവ് ഡാനിയേല്‍ ഹഗാറി വെളിപ്പെടുത്തി. യുദ്ധം ശക്തമാകുന്നതോടെ ഹമാസിന്റെ സൈനീക ശേഷി ഇല്ലാതാകുമെന്ന് വക്താക്കള്‍ അറിയിച്ചു. ആക്രമണത്തിനിടേ ഇസ്രയേലുകാരുടെ മരണ സംഖ്യ 1,200 ആയി ഉയര്‍ന്നു, സൈനീകരടക്കം 2,700 ലധികം ആളുകള്‍ക്ക് പരിക്കേറ്റു, അവരില്‍ പലരുടെയും നില ഗുരുതരമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 950 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ സൈന്യം പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.
ഗാസ അതിര്‍ത്തിയുടെ പൂര്‍ണ നിയന്ത്രണം ഇസ്രായേല്‍ പ്രതിരോധ സേന പിടിച്ചെടുത്തിട്ടുണ്ട്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള നിരവധി ശ്രമങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേന പരാജയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.