ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഹമാസ് തീവ്രവാദികള്‍ ജര്‍മന്‍ യുവതിയുടെ മൃതദേഹം നഗ്‌നമാക്കി പരേഡ് നടത്തി. യുവതിയുടെ നഗ്‌നമൃതദേഹം പിക്കപ്പ് ട്രക്കില്‍ പരേഡ് നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഷാനി ലൂക്ക് എന്ന 30 കാരിയെയാണ് ഹമാസ് സംഘം ക്രൂരമായി പീഡിപ്പിച്ച് വിവസ്ത്രയാക്കി കൊണ്ടുപോയത്. ജര്‍മന്‍ പൗരയാണ് ഷാനി. ഇരയുടെ കാലില്‍ പതിച്ച ടാറ്റൂവാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. ഗാസയ്ക്ക് സമീപം ‘ഫെസ്റ്റിവല്‍ ഓഫ് പീസ്’ എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. റോബി സ്റ്റാര്‍ബക്ക് എന്ന വ്യക്തിയാണ് ഈ വിവരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇസ്രായേലും പലസ്തീനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഇന്നലെയാണ്. ആക്രമണത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഹമാസ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി. 1100 ലേറെ പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റു. പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 230 പലസ്തീനികള്‍ കൊല്ലപ്പെട്ടു.