തട്ടികൊണ്ടു പോയി കവർച്ച; 3 അംഗ ഗുണ്ടാസംഘം പിടിയിൽ


കോഴിക്കോട്: വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി  ബലമായി വിളിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് കത്തികാട്ടി പണവും കാറുമായി കടന്നുകളഞ്ഞ  ഗുണ്ടാസംഘത്തെ കോഴിക്കോട് കസബ പോലീസും ടൗൺ അസ്സി:കമ്മീഷണർ പി ബിജുരാജിൻ്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് അതിസാഹസികമായി പിടികൂടി. ഒട്ടനവധി മോഷണം പിടിച്ചുപറി കേസ്സുകളിൽ  പ്രതിയായ മെഡിക്കൽ കോളേജ് സ്വദേശി ബിലാൽ ബക്കർ (27) ,തെണ്ടയാട് ,എടശ്ശേരി മീത്തൽ സ്വദേശി ധനേഷ്. (32), കൊമ്മേരി സ്വദേശി സുബിൻ പോൾ (36), എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ആറാം തിയ്യതി പകൽ 11.00 മണിക്കാണ് സംഭവങ്ങളുടെ തുടക്കം .പരാതിക്കാരിൻ്റെ സിവിൽ സറ്റേഷനു സമീപമുള്ള വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി ബലമായി പിടിച്ചിറക്കി നഗരത്തിലെ ഡി ഗ്രാൻറ് ബാറിൽ എത്തിച്ച് മർദ്ദിച്ച് കത്തികാണിച്ച് പരാതിക്കാരൻ്റെ കൈവശമുണ്ടായിരുന്ന കാറും 1 ലക്ഷം രൂപ പിടിച്ചുപറിച്ചു കൊണ്ടു പോകുകയായിരുന്നു. മർദ്ദനമേറ്റു അവശനായ തലക്കളത്തൂർ സ്വദേശിയുടെ പരാതിയിൽ കസബ പോലീസ് കേസ്സ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ ബാറിലെ CCTV ദൃശ്യങ്ങൾ പരിശോധനയിലാണ് ക്വട്ടേഷൻ സംഘത്തിലെ കുപ്രസിദ്ധനായ ബിലാൽ ബക്കറും കൂട്ടാളികളുമാണ് എന്ന് മനസ്സിലായത് മോഷണം പോയ കാർ ബിലാൽ ബക്കറിൻ്റെ മെഡിക്കൽ കോളേജ് NGO ക്വാർട്ടേഴ്സിലെ പാർക്കിംഗിൽ നിന്നും പോലീസ് കണ്ടെടുത്തു   മറ്റു രണ്ട് പ്രതികളെ അവരുടെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്തു മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റിലായ ബിലാൽ ബക്കർ ഒട്ടനവധി പിടിച്ചുപറി മോഷണക്കേസ്സിലെ പ്രതിയാണ് സിറ്റിപോലീസ് കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ നിർദ്ദേശത്തിൽ ടൗൺ അസ്സി: കമ്മീഷണർ പി.ബിജുരാജ്  , കസബ ഇൻസ്പകടർ കൈലാസ് നാഥ്. എസ്.ഐ ജഗമോഹൻദത്തൻ.എ.എസ്.ഐ ഷൈജു , സീനിയർ സി പി.ഒ സജേഷ് കുമാർ പി.സുധർമ്മൽ , രജ്ജിത്ത് കെ, സി പി ഒ അർജ്ജുൻ യു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലും എം, സുജിത്ത് സി.കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page