മറ്റൊരു വാഹനത്തെ മറികടക്കവെ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു; ബാങ്ക് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

മംഗളൂരു: മറ്റൊരു വാഹനത്തെ മറികടക്കവെ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. ഗുരുപുര ഹൊസമനെ സ്വദേശി സച്ചിന്‍ കുമാര്‍ ആചാര്യ (33) ആണ് മരിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ദേശീയപാതയിലെ ഗഞ്ചിമുട്ടിലെ മുച്ചൂര്‍ ക്രോസിന് സമീപത്താണ് അപകടം. ബാങ്കിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെ മറ്റൊരു വവാഹനത്തെ ഓര്‍വടേക്ക് ചെയ്ത് പോകുമ്പോള്‍ എതിര്‍ ദിശയില്‍ നിന്ന് അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ദേഹത്തുകൂടി ലോറി കയറിയിറങ്ങിയതിനെ തുടര്‍ന്ന് അപകടസ്ഥലത്തുവച്ചു തന്നെ സച്ചിന്‍ മരണപ്പെട്ടു. അവിവാഹിതനായിരുന്നു. ബജ്പെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page