കാസര്‍കോട്: യുവതിയെ വീട്ടു വളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ബസ് കണ്ടക്ടര്‍ മഹേഷിന്റെ ഭാര്യ പി. ഷാലിനി (26) യാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. കിടപ്പുമുറിയില്‍ കാണാത്തതിനാല്‍ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കിണറില്‍ വീണുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ കൊണ്ടുവരും. കഴിഞ്ഞ ദിവസമാണ് മംഗളൂരു ആശുപത്രിയിലെ ചികില്‍സ കഴിഞ്ഞ് വീട്ടില്‍ വന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. നാലര വയസുകാരി നിഹാരിക ഏക മകളാണ്. കെ.ദാമോദരന്റെയും പുറവങ്കര ശാന്തയുടെയും മകളാണ്. സഹോദരന്‍ പി.പ്രശാന്ത് (ഗള്‍ഫ്).
