സിക്കിം: സിക്കിമിലെ ലാചെൻ താഴ്‌വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരടക്കം 29 പേരെ കാണാതായി. ബുധനാഴ്ച പുലർച്ചെയാണ് മിന്നൽ പ്രളയം ഉണ്ടായത്. മേഘവിസ്ഫോടനത്തെതുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. സൈനിക വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങി പോയതായി പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കാണാതായ സൈനികർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.വടക്കൻ സിക്കിമിലെ ചുങ്‌താങ്ങിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.ചങ്താം അണക്കെട്ടിന്റെ് ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. നിരവധി കെട്ടിടങ്ങൾ ഒലിച്ചുപോയി. സിക്കിമിനെ പശ്ചിമ ബംഗാളുമായി ബന്ധിപ്പിക്കുന്ന മെല്ലിയിലെ ദേശീയപാത 10 ന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിട്ടുണ്ട്.സ്ഥിതി ഗുരുതരമാണ് മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് പറഞ്ഞു.കനത്ത മഴ രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്താണ് മേഘവിസ്ഫോടനം?
ഒരു ചെറിയ പ്രദേശത്ത് മാത്രം ഉണ്ടാകുന്ന വളരെ പെട്ടെന്നുള്ളതും കനത്തതുമായ മഴയെ മേഘവിസ്ഫോടനം എന്ന് വിളിക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ ഒരു ചെറിയ പ്രദേശത്ത് 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമ്പോൾ മേഘസ്ഫോടനമായി കണക്കാക്കാം.