നീലേശ്വരം: ലോറിയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടവെ രക്ഷപ്പെട്ട പ്രതി പിടിയില്‍. പയ്യന്നൂര്‍ പെരിന്തട്ട തവിടിശ്ശേരി സ്വദേശി കെ.ഷിബു (41)നെയാണ് കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജോയി ജോസഫും സംഘവും അറസ്റ്റു ചെയ്തത്. രണ്ടുവര്‍ഷം മുമ്പ് നടന്ന കേസിലെ രണ്ടാംപ്രതിയാണ് ഷിബു. 2021 ല്‍ ജോയി ജോസഫ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ ദേശീയപാതയില്‍ നീലേശ്വരം, പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്തുവെച്ച് വാഹന പരിശോധന നടന്നിരുന്നു. ലോറിയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന 1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍മദ്യവുമാണ് അന്ന് പിടികൂടിയത്. മലപ്പുറം മഞ്ചേരിയിലെ പയ്യനാട് പുല്ലനൊടി ചെറിയാന്‍വീട്ടില്‍ സി.വി.സൈനുദ്ദീനെ സംഭവദിവസം തന്നെ അറസ്റ്റുചെയ്തിരുന്നു. ഷിബു എക്സൈസ് സംഘത്തെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജോയി ജോസഫ് അറസ്റ്റുചെയ്യുകയായിരുന്നു.
കേസില്‍ ഒന്നാംപ്രതി തുടര്‍ന്ന് നിരവധി സിസിടിവി ദൃശ്യങ്ങളും രേഖകളും ശാസ്ത്രീയമായി പരിശോധിച്ചാണ് ഷിബുവിനെ അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി(രണ്ടില്‍) ഹാജരാക്കിയ ഷിബുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
