ദില്ലിയിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്;അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ന്യൂഡൽഹി: ദില്ലിയിൽ മലയാളി സാമൂഹ്യ പ്രവർത്തകന്‍റെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. ദ്വാരകയിൽ താമസിക്കുന്ന പി.പി സുജാതനെയാണ് കഴിഞ്ഞ ദിവസം പാർക്കിൽ മരിച്ച നിലയിൽ കണ്ടത്. എസ്എൻഡിപി ശാഖ സെക്രട്ടറിയാണ് സുജാതൻ. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ദില്ലിയിലാണ് സുജാതൻ താമസിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി ജയ്പൂരിലേക്ക് പോകാനിറങ്ങിയ സുജാതനെ കാണാതായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിനടുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം സുജാതന്‍റേതെന്ന് തിരിച്ചറിയുന്നത്.  പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടത്.ധരിച്ചിരുന്ന ഷർട്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.ശരീരത്തിൽ മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു.കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.മൃതദേഹം ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രീതിയാണ് ഭാര്യ.ശാന്തിപ്രിയ,അമൽ എന്നിവർ മക്കളാണ്.

Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
https://wwd.com

Very rapidly this site will be famous among all blog viewers, due to it’s nice articles or reviews

bookmarked!!, I like your blog!

RELATED NEWS

You cannot copy content of this page