ബദിയഡുക്ക: എന്റോസള്‍ഫാന്‍ ദുരിത ബാധിതനായ വിദ്യാര്‍ഥി മരിച്ചു. എന്റോസള്‍ഫാന്‍ ദുരിത ബാധിതന്‍ മരിച്ചുനവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിര്‍മിനടുക്കയിലെ മുഹമ്മദ് അന്‍സാര്‍ (13) ആണ് മരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്നു മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ശാരീരിക വൈകല്യം മൂലം സ്‌കൂളില്‍ എത്താന്‍ കഴിയാതിരുന്ന മുഹമ്മദിനു ബി ആര്‍ സി അധ്യാപകരും സ്‌കൂള്‍ അധികൃതരും വീട്ടിലെത്തി പഠനം നല്‍കുകയായിരുന്നു. ആസ്യമ്മയാണ് മാതാവ്. സഹോദരങ്ങള്‍: അബ്ദുല്‍ ഹക്കീം, മുഹമ്മദ് ഇര്‍ഫാന്‍.
