മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം; പൊലീസുകാരന് സസ്പെൻഷൻ

കോഴിക്കോട് : മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരി മാഫിയ ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തെത്തിയത്തിന് പിന്നാലെയാണ് താമരശ്ശേരി മൂന്നാംതോട് സ്വദേശിയായ രജിലേഷിനെതിരെ അന്വേഷണം ആരംഭിച്ചത്. നേരത്തെ രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട്  ഡിവൈഎഫ് സമര രംഗത്ത് ഇറങ്ങുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൊടുവള്ളി എംഎൽഎ എം.കെ മുനീറും സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. അയ്യൂബ് ഖാനും, രജിലേഷും  തമ്മിലുള്ള ബന്ധം തെളിയിക്കുന ഫോട്ടോ പൊലീസിനെ അക്രമിച്ച കേസിലെ പ്രതി നിബിലിന്‍റെറെ വീട്ടുമുറ്റത്ത് നിന്നും ഒന്നര മാസം മുമ്പ് എടുത്തതാണ്.  അതോടൊപ്പം താമരശ്ശേരി പോസ് ഓഫിസിനു സമീപം വീട് കേന്ദ്രീകരിച്ച് എംഡിഎം വിൽപ്പന നടത്തിയ കേസിലെ പ്രതി  അതുലിന് ഒപ്പം രജിലേഷ് നിൽക്കുന്ന ഫോട്ടോയും പുറത്ത് വന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page