കാസർകോട്: നീലേശ്വരം പരപ്പയിൽ അത്തിമരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടയില്‍ തൊഴിലാളി വീണു മരിച്ചു.ബളാല്‍ പാലത്തൂര്‍തട്ട് സ്വദേശി സി.ബാബു(35)വാണ് മരിച്ചത്.രാവിലെ 8.30മണിയോടെയാണ് അപകടം. സമീപവാസിയുടെ പറമ്പിലെ അത്തിമരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടയിലാണ് മരത്തിൽ നിന്ന് വീണത്. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: അമ്പിളി. ഏകമകള്‍: അമ്മു
