കാസർകോട്: ഇൻ്റർസിറ്റി എക്സ്പ്രസ്സിന് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് റെയിൽവെ ഉത്തരവായി. ഒക്ടോബർ ഒന്നു മുതൽ സ്റ്റോപ്പ് പ്രാബല്യത്തിൽ വരും. കോയമ്പത്തൂർ – മംഗളുരു ഇന്റർസിറ്റി നീലേശ്വരത്ത് 11.30 ന് എത്തി 11.31 പുറപ്പെടും. മംഗളുരുവിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള വണ്ടി 12.14 ന് എത്തി 12.15 ന് പുറപ്പെടും. മംഗളൂരു– കോയമ്പത്തൂർ ഇന്റർസിറ്റി, ചെന്നെെ മെയിൽ, കുർള തുടങ്ങിയ ട്രെയിനുകളിൽ കയറാനും നീലേശ്വരത്തെ യാത്രക്കാർ കാഞ്ഞങ്ങാട്ടേക്ക് പോകേണ്ട സ്ഥിതിയുണ്ടായിരുന്നു. പരപ്പ, നീലേശ്വരം ബ്ലോക്കുകളിലെ ജനങ്ങളുടെ ആശ്രയമാണ് നീലേശ്വരം സ്റ്റേഷൻ. ചെന്നെെ മെയിൽ, മംഗളൂരു– കോയമ്പത്തൂർ ഇന്റർസിറ്റി ട്രെയിനുകളുടെ നീലേശ്വരം സ്റ്റോപ്പ് നിർത്തലാക്കിയാണ് കാഞ്ഞങ്ങാട് അനുവദിച്ചത്. . ചെറുവത്തുർ, മടിക്കൈ, കോടോം–-ബേളൂർ, കയ്യൂർ-–ചീമേനി, കിനാനൂർ – കരിന്തളം, ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനങ്ങൾ പൂർണ്ണമായും നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇന്റർസിറ്റി എക്സ്പ്രസ്സ് ട്രെയിൻഎക്സ്പ്രസ്സ് ട്രെയിന് സ്റ്റോപ്പ് അനുവദിച്ചത് ഈ മേഖലയിലെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.