മണിപ്പൂര്‍ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഏകദിന ഉപവാസവുമായി കാസർകോട് എം.പി
കാസര്‍കോട്: മണിപ്പൂരിലെ വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഡിസിസി ഓഫീസിനു മുന്നിൽ ഏകദിന ഉപവാസം നടത്തി.എ.ഐ.സി.സിജന. സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ഉപവാസം ഉദ്‌ഘാടനം ചെയ്‌തു. ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍ ആധ്യക്ഷത വഹിച്ചു.മഹാരാഷ്‌ട്ര പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് മുഹ്‌സിന്‍ ഹൈദര്‍ എ.ഐസിസി സെക്രട്ടറി കെ.മോഹനന്‍, സോണി സെബാസ്റ്റ്യന്‍, കെ.രമാനാഥറൈ, സൈമണ്‍ അലക്‌സ്, പി.എ.അഷ്‌റഫലി, കെ.പി.കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.