കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തുളുനാട് മാസികയുടെ പതിനെട്ടാം വാർഷികവും അവാർഡ് വിതരണവും പുസ്തക പ്രകാശനവും കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തിൽ നടന്നു. വാർഷിക ഉദ്ഘാടനവും കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും മുൻ എം.പി.
പി. കരുണാകരൻ നിർവഹിച്ചു. ടി.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ് കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാർഡ് ഏറ്റുവാങ്ങി. തുളുനാട് സാഹിത്യ അവാർഡ് വിതരണം പി. അപ്പുക്കുട്ടൻ നിർവഹിച്ചു. കവിതക്കുള്ള അവാർഡ് വൈഷ്ണവ് സതീഷും, കഥയ്ക്കുള്ള അവാർഡ് പൊന്ന്യം ചന്ദ്രനും ലേഖനത്തിനുള്ള അവാർഡ് അലൻ ആന്റണിയും നോവലിനുള്ള അവാർഡ് പ്രകാശൻ കരിവെള്ളൂരും ഏറ്റുവാങ്ങി. പത്രപ്രവർത്തക അവാർഡ് വിതരണം ഡോ. സി. ബാലൻ നിർവ്വഹിച്ചു. കണ്ണാലയം നാരായണൻ അനിൽ പുളിക്കാൽ എന്നിവർ മാധ്യമ അവാർഡുകൾ ഏറ്റുവാങ്ങി. രസികശിരോമണി കോമൻ നായർ അവാർഡ് കെ.പി. നാരായണൻ ബെഡൂർ കൃഷ്ണൻ നടുവിലത്തിൽ നിന്നും ഏറ്റുവാങ്ങി. എ.സി. കണ്ണൻ നായർ സ്മാരക അവാർഡ് സുകുമാരൻ പെരിയച്ചൂർ മധു ചീമേനിക്കു സമ്മാനിച്ചു. തുളുനാട് വ്യക്തിഗത അവാർഡ് സാവിത്രി ടീച്ചർ മുള്ളേരിയക്ക് വി.വി. പ്രഭാകരൻ നൽകി. കൂർമ്മിൾ എഴുത്തച്ചൻ അവാർഡ് രാധാകൃഷ്ണൻ കണ്മണി, സന്തോഷ് ഒഴിഞ്ഞവളപ്പ്, രമേശൻ കാളീശ്വരം എന്നിവർക്ക് പൊന്ന്യം ചന്ദ്രൻ കൈമാറി. പി. പി. രാധാമണിയുടെ ‘തിരസ്‌കാരമില്ലാതിരിക്കട്ടെ ‘എന്ന പുസ്തത്തിന്റെ പ്രകാശനം വി. വി. പ്രസന്നകുമാരി നിർവഹിച്ചു. കെ.എം. സുധാകരൻ ഏറ്റുവാങ്ങി. ടി.കെ.ഡി. മുഴപ്പിലങ്ങാട് പുസ്തക പരിചയം നടത്തി. മുനിയൂർ രാജന്റെ കാതൽ എന്ന പുസ്തകംപൊന്ന്യം ചന്ദ്രൻ കെ.കെ. നായർക്ക് നൽകി പ്രകാശനം ചെയ്തു. പെരിങ്ങോo ഹാരിസ്, ശ്യാം ബാബു വെള്ളിക്കോത്ത്, എം.വി. രാഘവൻ, കെ.കെ. നായർ, സുരേഷ് നീലേശ്വരം എന്നിവർ സംസാരിച്ചു. ശ്രീകുമാർ കോറോം കാവ്യാർച്ചന നടത്തി. എൻ. ഗംഗാ ധരൻ സ്വാഗതവും എസ്.എ.എസ് നമ്പൂതിരി നന്ദിയും പറഞ്ഞു.