കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ആദ്യ ഫല സൂചന പ്രകാരം ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സ്ട്രോങ് റൂമിന്റെ താക്കോൽ മാറിപ്പോയതിനാൽ വോട്ടെണ്ണൽ അൽപം വൈകി. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.