ജിദ്ദ: രണ്ടു മാസം മുമ്പ് ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ വച്ചു മരിച്ചു. ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിവന്ന മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പന്‍ മന്‍സൂര്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജിദ്ദയിലെ അബുഹുര്‍ കിങ് അബ്ദുള്ള കോംപ്ലക്‌സ് ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു വന്നത്. എയര്‍ ആംബുലന്‍സില്‍ ദല്‍ഹിയിലെ ബാലാജി ആശുപത്രിയിലെത്തിച്ച് ഒരു മാസത്തോളം ചികില്‍സ തുടരുകയും ചെയ്തു. നാലുദിവസം മുമ്പാണ് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയത്.ജിദ്ദ ഷറഫിയ്യയിലെ ഫ്‌ളോറ, മെന്‍സ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു. ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനും ജീവകാരുണ്യരംഗത്തെ നിറ സാന്നിധ്യവുമായിരുന്നു. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി സ്വദേശിയാണ്.പള്ളിപ്പറമ്പന്‍ ഹുസൈന്‍ ആണ് പിതാവ്. മാതാവ് റാബിയ. ഭാര്യ: മുസൈന. മക്കള്‍: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന്‍ മുഹമ്മദ്
