കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് പിടികൂടി. ജിദ്ദയിൽ നിന്നും എത്തിയ വെള്ളയ്യൂർ സ്വദേശിനിയായ ഷംല അബ്ദുൽ കരീം (34) എന്ന യാത്രക്കാരിയിൽ നിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1112 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്.മിശ്രിതത്തിൽ നിന്നും 973.880 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തു. വിപണിയിൽ 60 ലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ സ്വർണ്ണമെന്ന് എയർ കസ്റ്റംസ് അറിയിച്ചു. വിശദമായ കേസന്വേഷണം കസ്റ്റംസ് ആരംഭിച്ചു. ഓഗസ്റ്റ് 14 നാണ് ഇവരെ പിടികൂടിയത്. മിശ്രിതത്തിൽ നിന്നും സ്വർണ്ണം വേർതിരിക്കൽ പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്.