കാസര്‍കോട്: വാട്‌സാപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്തതിനെപ്പറ്റി ചോദിച്ചതിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പരിക്കേറ്റ തെക്കില്‍ ഉക്രംപാടി കോട്ടിക്കുളം ഹൗസിലെ ടി.എ.ഇബ്രാഹിമിനെ (52) ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉക്രംപാടി മാണിയടുക്കം സ്വദേശി സിയാദി(22)നെതിരെ മേല്‍പ്പറമ്പ് പോലീസ് കേസടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മോതിരമിട്ട കൈകൊണ്ട് മുഖത്തും മൂക്കിനും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ഇബ്രാഹിമിന്റെ പരാതിയില്‍ പറയുന്നത്.