ചെറുവത്തൂര്‍: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. മധൂര്‍ പട്‌ള സ്വദേശി ലുബാബ മുഹമ്മദ് (25), പടന്ന കാവുന്തല സ്വദേശി സി.എച്ച് മുഹമ്മദ് ഫസില്‍ (29) എന്നിവരെയാണ് ചന്തേര പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി പടന്ന മൂസ ഹൗസില്‍ മുക്കില്‍ ചന്തേര എസ്.ഐ വി.ശ്രീദാസും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. സ്‌കൂട്ടറില്‍ വില്‍പനക്കായി കൊണ്ടുപോവുകയായിരുന്ന 1.50 ഗ്രാം എംഡിഎം.എ കണ്ടെടുത്തു. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പടന്നയില്‍ ഹോട്ടല്‍ തൊഴിലാളിയായ മുഹമ്മദും സുഹൃത്തും സ്ഥിരമായി പ്രദേശത്ത് മയക്കുമരുന്ന് ഇടപാട് നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.