കാഞ്ഞങ്ങാട്: പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ മദ്രസ വിദ്യാർത്ഥി മുങ്ങി മരിച്ചു. പാറപ്പള്ളി സ്വദേശി മുഹബിത്താണ്( 15) മരിച്ചത്.ചിത്താരി അസീസിയ അറബിക് കോളേജ് വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മദ്രസയ്ക്ക് സമീപത്തുള്ള പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടോടിയിൽ നിന്നും അടുത്തിടെ പാറപ്പള്ളി താമസിച്ചു വരികയായിരുന്നു.