തെലങ്കാനയിലെ ഈ സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാര്‍ ഹെല്‍മറ്റിട്ട് വേണം ജോലി ചെയ്യാന്‍. അതേസമയം പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയില്‍ വീഴാതിരിക്കാനാണ് ജീവനക്കാര്‍ ഹെല്‍മറ്റും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ ബീര്‍പൂര്‍ മണ്ഡലിലെ മണ്ഡല് പരിഷത്ത് ഡെവലപ്‌മെന്റ് (എംപിഡിഒ) ഓഫീസിലെ ജീവനക്കാരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്. രണ്ടാഴ്ച മുമ്പ് ഒരു ജീവനക്കാരന്റെ ദേഹത്തേക്ക് കെട്ടിടാവശിഷ്ടം വീണിരുന്നു. പരുക്കേല്‍ക്കാതെ കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. പൊളിഞ്ഞുവീഴാറായ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 100 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിലെ കോണ്‍ക്രീറ്റ് കഷ്ണങ്ങളും കമ്പികളും തലയില്‍ വീഴാതിരിക്കാനാണ് ഹെല്‍മറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. അടുത്തിടെ പെയ്ത ശക്തമായ മഴയും പ്രളയവുമെല്ലാം കെട്ടിടത്തിന്റെ അവസ്ഥ കൂടുതല്‍ മോശമാക്കി.
മഴക്കാലം തുടങ്ങിയത് മുതല്‍ ഹെല്‍മറ്റ് ധരിച്ചാണ് ഞങ്ങള്‍ ഓഫീസിലെ ജോലികള്‍ ചെയ്യുന്നത്. പലതവണ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒന്നും നടപ്പായില്ല.