കാസര്‍കോട്: കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു സൂപ്പര്‍വൈസര്‍ മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി അബ്ദുല്‍ റൗഫ് (60)ആണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാര്‍ക്ക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയോടെ 12 മണിയോടെയാണ് സംഭവം. 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയില്‍ ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരികയായിരുന്നു. അതിനിടേ മേല്‍ക്കൂരയുടെ ഒരുഭാഗം പൊട്ടി തകര്‍ന്ന് താഴെ വീഴുകയായിരുന്നു. തലയിലേക്ക് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ റൗഫിനെ കുമ്പളയിലെ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട്ട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.