തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ പാമ്പിനെകൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.തിരുവനന്തപുരം കാട്ടാക്കടയിലാണ് ഉത്ര മോഡൽ കൊലപാതക ശ്രമം നടന്നത്.അമ്പലത്തിൻ കാല രാജു എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കിച്ചു എന്നു വിളിക്കുന്ന ഗുണ്ട് റാവു ആണ് പൊലീസിന്റെ പിടിയിലായത്.പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കാട്ടക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. രാജുവിന്‍റെ വീട്ടിലെ മുറിയിലേക്ക് ജനൽ വഴി പ്രതി പാമ്പിനെ എറിയുകയായിരുന്നു.ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ പ്രതി സ്ഥലം വിട്ടു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതി നൽകിയപ്പോൾ പൊലീസ് ആദ്യം വിശ്വസിച്ചിരുന്നില്ല.കളിപ്പിക്കാൻ നൽകിയ പരാതിയെന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായത്.സംഭവത്തില്‍ കാട്ടക്കട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
