നീലശ്വരം: ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാന്‍ ‘കുട്ടി പോലീസ്’ രംഗത്ത്. കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളാണ് ‘ലഹരി തീണ്ടാത്ത വീട് ‘എന്ന് പേരില്‍ ലഹരി വിരുദ്ധ സന്ദേശം വീടുകളില്‍ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നില്‍ വന്നിരിക്കുന്നത്. ‘ലഹരി ഉപയോഗിക്കാത്ത വീട്ടുകാര്‍ ഈ വീടിന്റെ ഐശ്വര്യം’ എന്ന സ്റ്റിക്കര്‍ വീടുകളില്‍ പതിപ്പിച്ചു കൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്. നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് സ്റ്റേഷന്റെയും കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ്.പി.സി സീനിയര്‍ കേഡറ്റ് ശ്രേയ എ.വി.യുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍ വീട്ടു ചുമരില്‍ സ്റ്റിക്കര്‍ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍ എം. അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡണ്ട് കെ.വി മധു, ജനമൈത്രി ബീറ്റ് ഓഫീസര്‍ എം.ശൈലജ, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ഡോ. ദീപക് പി.കെ, ഗൃഹനാഥന്‍ സി.വി.കുഞ്ഞികൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശന്‍, ടജഇ ഗാര്‍ഡിയന്‍ ജഠഅ ഗ്രീഷ്മ പി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി.തമ്പാന്‍ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍
കൊതോളി നന്ദിയും പറഞ്ഞു.