കാസർകോട്: കുമ്പളയിലെ വ്യാപാരിയും, ഇശല്‍ ഗ്രാമത്തിലെ കലാകാരനുമായ മുഹമ്മദ് യാഹു(60)അന്തരിച്ചു.ജില്ലയിലെ നിരവധി കലാവേദികളില്‍ മുഹമ്മദ് റാഫിയുടെ ഹിന്ദി ഗാനങ്ങള്‍ റാഫിയുടെ സ്വരത്തില്‍ ആലപിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാസങ്ങളോളമായി പ്രമേഹ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു.സക്കീനയാണ് ഭാര്യ. മക്കള്‍: ബിലാല്‍ (ദുബായ്)സമീറ.മരുമക്കള്‍:സൈഫുദ്ദീന്‍ (ബോവിക്കാനം) ഔഷിക (ഉപ്പള).സഹോദരങ്ങള്‍:അബ്ബാസ് കുമ്പള, സുഹ്‌റ, സൈനബ. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.