കാസർകോട് കസബ അഴിമുഖത്ത് തോണി അപകടം; അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ചു
കാസര്‍കോട് മത്സ്യബന്ധന തോന്നി മറിഞ്ഞു മൂന്നുപേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍കടപ്പുറത്തെ അനില്‍(45) സത്താര്‍ (48) ഷാഫി (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സത്താറിനെയും അനിലിനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാസര്‍കോട് അഴിമുഖത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ഇവരെ രക്ഷിച്ചു .