1980 കളിലെ ഹാസ്യ നടന്‍, ഭിക്ഷാടനം നടത്തി ഉപജീവനം, തമിഴ് നടന്‍ മോഹന്‍ ദുരൂഹസാഹചര്യത്തില്‍ തെരുവില്‍ മരിച്ച നിലയില്‍

ചെന്നൈ: 1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ് നടന്‍ മോഹന്‍ ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അപൂര്‍വ്വ സഹോദരങ്ങളി’ലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍. 60കാരനായ നടന്‍ കുറച്ചുകാലമായി കടുത്ത ദാരിദ്രത്തിലായിരുന്നു എന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നത്.
അവസാന കാലത്ത് നടന്‍ ഒരു ജോലി ലഭിക്കാന്‍ പാടുപെടുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
10 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. താരത്തെ തിരിച്ചറിയാന്‍ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നുവെന്ന് പറയുന്നു.
പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടന്‍ മോഹനാണെന്ന് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ല. ആരോഗ്യനില മോശമായതിനാല്‍ മോഹന്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയി.
മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page