മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് ക്രൂരമായ കൊലപ്പെടുത്തി ഒരാഴ്ച്ചക്കിടെയാണ് സമാന രീതിയി ക്രൂരകൃത്യം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച മധ്യപ്രദേശ് ഗ്വാളിയോർ സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്. പിന്നീട് നാട്ടുകാർ ഇടപ്പെട്ട് പൊലീസിൽ അറിയിക്കുകയായിരുന്നു.