തൊഴിലുറപ്പു ജോലിക്കിടേ കുഴഞ്ഞു വീണ സ്ത്രീ മരിച്ചു
പരപ്പ: ബളാലില്‍ തൊഴിലുറപ്പു ജോലിക്കിടേ കുഴഞ്ഞു വീണ സ്ത്രീ മരിച്ചു. പരപ്പ മാലോം ദര്‍ഘാസിലെ ഉറുമ്പില്‍ എബ്രഹാമിന്റെ ഭാര്യ ലിസി എബ്രഹാ(60)മാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ മാലോത്തെ കണ്ണീര്‍വാടിയിലാണ് സംഭവം. മറ്റുള്ള പത്തു തൊഴിലാളികള്‍ക്കൊപ്പം ജോലിയെടുക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രജി, റിന്‍സ്, റീന എന്നിവരാണ് മക്കള്‍.