കാസര്‍കോട്: കാലവർഷത്തിന് ശക്തികുറഞ്ഞതിന് പിന്നാലെ ജില്ലയിൽ വിവിധ തരം പനിയും ഒപ്പം ഛര്‍ദ്ദിയും പടരുന്നു. ജനറല്‍ ആശുപത്രിയില്‍ പ്രതിദിനം ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പനി, ചുമ, ഛര്‍ദ്ദി എന്നീ രോഗങ്ങളുമായാണ് കൂടുതല്‍ രോഗികളും ചികിത്സ തേടിയെത്തുന്നത്. ശരാശരി ദിവസം 1000 മുതൽ 2000 വരെ ആളുകളാണ് ചികിത്സ തേടി ജനറൽ ആശുപത്രി ഒപിയില്‍ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും സ്ഥിതി വിഭിന്നമല്ല. രോഗികളില്‍ നല്ലൊരു ശതമാനവും സ്‌ത്രീകളും കുട്ടികളുമാണ്. ഇതിനിടയില്‍ പ്രാണിജന്യരോഗങ്ങളുടെ വ്യാപനത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള പ്രത്യേക സംഘം ജനറല്‍ ആശുപത്രിയിലെത്തി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. മഞ്ചേശ്വരം, കാസര്‍കോട്, വെള്ളരിക്കുണ്ട്, താലൂക്ക് ആശുപത്രികളിലും ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്