മാഹി: അതിമാരക മയക്കുമരുന്നായ ഹെറോയിനുമായി രണ്ടുപേര്‍ വാഹന പരിശോധനയ്ക്കിടെ പിടിയിലായി. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വടക്കുമ്പാട് സ്വദേശി സിറാജ് (49) ഒ .വി റോഡ് സ്വദേശി അര്‍ഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. ന്യൂമാഹി ഇന്‍സ്പെക്ടര്‍ ബി എം മനോജിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാഹി പാലത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് ഇവർ കുടുങ്ങിയത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോയിൻ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ മാഹി കോടതിയില്‍ ഹാജരാക്കി. മുൻപും മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികളാണ്. വിദ്യാര്‍ഥികള്‍ക്കും മറ്റും എംഡിഎംഎ ഉള്‍പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പന ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ മാസം ഇവരുടെ കൂട്ടാളികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.