ബേക്കല്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പുതുതായി പണിതു കൊണ്ടിരിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. അര്‍ബന്‍ ബാങ്ക് ജീവനക്കാരനും തച്ചങ്ങാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുജിത്ത് കുമാറിന്റെ വീടിനു നേരെയാണ് അക്രമം. മുന്‍ ഭാഗത്തെ വാതില്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. കുഴല്‍ കിണറും അടിച്ചുതകര്‍ത്തിട്ടുണ്ട്. അടുക്കള വരാന്തയിലെ ക്ലോസ്റ്റും തകര്‍ത്തിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ഓണത്തിന് ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് സാമൂഹ്യവിരുദ്ധരുടെ അക്രമം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. തിങ്കളാഴ്ച രാവിലെ പശുവിന് തീറ്റകൊടുക്കാനെത്തിയപ്പോഴാണ് അക്രമം നടന്നത് കണ്ടത്. ഉടന്‍തന്നെ ബേക്കല്‍ പോലീസില്‍ വിവരം അറിയിച്ചു. ഫോറന്‍സിക് വിദദ്ധരും സ്ഥലം സന്ദര്‍ശിക്കാനെത്തി. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ.സി.ഇ.എഫ്.ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി അംഗമാണ്. സംഭവത്തില്‍ കെ.സി.ഇ.എഫ്. ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു.