കത്ത് എഴുതിവച്ച ശേഷം ജീവനക്കാരി ബാങ്കിനകത്ത് തൂങ്ങി മരിച്ചു
പരിയാരം(കണ്ണൂര്‍): ബാങ്ക് ജീവനക്കാരിയെ പട്ടാപ്പകല്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നരു സ്വദേശി കടവത്ത് വളപ്പില്‍ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയിലെ ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. സൊസൈറ്റിയുടെ താഴത്തെ നിലയില്‍ ചായ ഉണ്ടാക്കാന്‍ സീന പോയിരുന്നു. തുടര്‍ന്ന് തിരിച്ച് വരാത്തതിനാല്‍ മറ്റൊരു ജീവനക്കാരി താഴെ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിസരവാസികള വിളിച്ച് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു
മരണത്തിന് കാരണം വ്യക്തമാക്കി എഴുതി വെച്ച കത്ത് പോലീസ് കണ്ടെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.